ആലുവ: എടയപ്പുറം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ എടയപ്പുറം റേഷൻകട ഭാഗത്തെ വിദ്യാർത്ഥികളെ ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എ.കെ. ബഷീർ അദ്ധ്യക്ഷനായി. കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് പ്രസിഡന്റ് വി. സലീം, വാർഡ് മെമ്പർ സാഹിദ അബ്ദുൾ സലാം, സുനിൽ ബാലാനന്ദൻ, അബ്ദുൾ അസീസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.