
പള്ളുരുത്തി: കാശ്മീർ വൈഷ്ണവ ദേവീക്ഷേത്രത്തിലേക്ക് ദർശനത്തിന് പുറപ്പെട്ട വാഹനത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഹിന്ദു ഐക്യവേദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി. കെ. സുദേവൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ടി.പി.പത്മനാഭൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. പി. മനോജ്, മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ. റോഷൻ കുമാർ , പി.വി.ജയകുമാർ , രാഗിണി തുളസിദാസ്, എം. എച്ച്. ഭഗവൽ സിംഗ് , എ . കെ.അജയകുമാർ എന്നിവർ സംസാരിച്ചു.