വൈപ്പിൻ: ആഗോള താപന കെടുതികൾ ഏറെ അനുഭവപ്പെടുന്ന ഗോശ്രീ ദ്വീപ് സമൂഹത്തിന്റെ രക്ഷക്കായി ഗ്രോശ്രീ ദ്വീപ് വികസന അതോറിറ്റി പദ്ധതി നടപ്പാക്കും. നവകേരളം കർമ്മപദ്ധതി മിഷനുകളുടെയും ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹകരണത്തോടെ
കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ പദ്ധതിക്ക് തുടക്കം കുറിക്കും. തുടർന്ന് പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറക്കൽ,എളങ്കുന്നപ്പഴ കടമക്കുടി, മുളവുകാട് പഞ്ചായത്തുകളടക്കം ജിഡയുടെ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം നാളെ 11ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ചേരുന്ന ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയാകും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ മുഖ്യപ്രഭാഷണം നടത്തും. ജിഡ സെക്രട്ടറി രഘുറാം പദ്ധതി വിശദീകരിക്കും. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ, നവകേരളം കർമ്മപദ്ധതി സീനിയർ റിസോഴ്‌സ് പേഴ്‌സൺ എം.കെ. ദേവരാജൻ, നവകേരളം കർമ്മപദ്ധതി 2 ജില്ല കോ ഓഡിനേറ്റർ എം. രഞ്ജിനി, പ്രൊഫ. പി.കെ. രവീന്ദ്രൻ, ഡോ. കെ.എസ്. പുരുഷൻ, പ്രൊഫ. മുഹമ്മദ് ഹാത്ത തുടങ്ങിയവർ സംസാരിക്കും.