
ഫോർട്ട് കൊച്ചി: ഈദുൽ അസ്ഹയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചി സാന്റാ ക്രൂസ് എൽ. പി. സ്കൂൾ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മൈലാഞ്ചി മത്സരം നടന്നു. മുൻ കൗൺസിലർ സീനത്ത് റഷീദ് വിദ്യാർഥികൾക്ക് മൈലാഞ്ചിയിട്ട് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തക ഇന്ദു ജ്യോതിഷ് പെരുന്നാൾ മധുര പലഹാരവും സമ്മാനങ്ങളും നൽകി. പ്രധാനാദ്ധ്യാപിക ആനി സബീന ബിന്ദു അദ്ധ്യക്ഷയായി. മദർ പി.ടി. എ അംഗങ്ങളായ റഹ്ന പി. ആർ. ജസ്ന, ഷാൻസിയ പി. എസ്, അറബി ക്ലബ്ബ് സെക്രട്ടറി പി. എം സുബൈർ, അദ്ധ്യാപകരായ ആന്റണി ഹെർഡർ, നിത്യ സ്‌റ്റീഫൻ, മേരി അഞ്ചു കെ, ശ്രുതി എം. ജി, മേരി ജെൻസി എന്നിവർ സംസാരിച്ചു.