kothamangalam

കോതമംഗലം: താലൂക്ക് ആശുപത്രി വിശപ്പ് രഹിത ആശുപത്രിയായി മാറ്റുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടുക്കള ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷനായി. ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ് ആശുപത്രി ലോഗോ പ്രകാശനവും പീസ് വാലി ചെയർമാൻ പി.എം. അബുബക്കർ പാലിയേറ്റീവ് പരിചരണ സന്ദേശവും നൽകി. ആശുപത്രി കിച്ചൻ നിർമ്മാണ ഫണ്ട് വിദേശവ്യവസായി സമീർ പൂക്കുഴിയും വിശപ്പ് രഹിത ഫണ്ട് പി.ആർ. വിജയനും നൽകി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, പ്രതിപക്ഷനേതാവ് എ.ജി. ജോർജ്, ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, പി.എസ്. ബിജോയി തുടങ്ങിയവർ സംസാരിച്ചു.