ആലുവ: കെ.പി.എം.എസ് മുപ്പത്തടം ശാഖ സംഘടിപ്പിച്ച നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ബിനാനിപുരം ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ പി.ജി. ഹരി ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ പി.കെ. സലിം ബുക്കുകൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. ബാബു അദ്ധ്യക്ഷനായി. വി. ദേവരാജ് ദേവസുധ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.എസ്. വിജയകുമാർ, പുഷ്പാകരൻ, ബീന സുരേഷ് എന്നിവർ സംസാരിച്ചു.