കാലടി: ഭിന്നശേഷി സംഘടന അങ്കമാലി ഏരിയാ തല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി. മലയാറ്റൂർ പഞ്ചായത്ത് 15-ാം വാർഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് വീൽചെയറിൽ കഴിയുന്ന ദിലീപ് ഐക്കുളത്തിന് സംഘടന ജില്ലാ കമ്മറ്റി അംഗവും ഏരിയാ പ്രസിഡന്റുമായ ഡോ: രാജേന്ദ്രൻ നടേപ്പിള്ളി മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നടത്തി. ദിലീപിന്റെ വസതിയിൽ കൂടിയ യോഗത്തിൽ സി.പി.എം ഏരിയാ കമ്മറ്റി അംഗം കെ.കെ.വത്സൻ, വിശ്വകർമ്മപുരം ബ്രാഞ്ച് സെക്രട്ടറി എം.പി.റോയി, ജില്ലാ വൈസ് പ്രസിഡന്റ് ഐ.വി.ശശി, ഐ.എസ്. വിഷ്ണു, വർഗീസ് കോന്നൂരാൻ, ജോസ് ഞാളിയൻ, ദേവസിക്കുട്ടി പുതുശ്ശേരി എന്നിവർ പങ്കെടുത്തു.