 
വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ഉണർവ് 2024 പദ്ധതിയുടെ ഭാഗമായി കുഴുപ്പിള്ളി വലിയച്ചാൽ പാടശേഖരത്തിൽ പൊക്കാളി വിത്ത് വിതച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്റെ സാന്നിധ്യത്തിൽ മികച്ച കർഷകയായ സുൾഫത്ത് മൊയ്ദീൻ, മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ബിജു ജയനന്ദൻ എന്നിവർ ചേർന്ന് വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുബോധ ഷാജി, എം.കെ. ജയൻ, ജിജി വിൻസന്റ്, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, കൃഷി അസി. ഡയറക്ടർ വിദ്യ ഗോപിനാഥ്, കൃഷി ഓഫീസർ ഷജ്‌ന തുടങ്ങിയവർ പങ്കെടുത്തു.