നെടുമ്പാശേരി: നെടുമ്പാശേരി കുരുംബക്കാവ് ഭഗവതി ക്ഷേത്രം നടപ്പന്തൽ നിർമ്മാണ നിധി ശേഖരണം സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എം.പി. കലാധരനിൽ നിന്ന് ആദ്യസംഭാവന ഏറ്റുവാങ്ങി. ക്ഷേത്രം രക്ഷാധികാരി എം.കെ. ശശിധരൻ, നാഗാർജുന ആയുർവേദിക്‌സ് മാനേജിംഗ് ഡയറക്ടർ കൃഷ്ണൻ നമ്പൂതിരി, ഏകതാരാ ദേശീയ കോഓർഡിനേറ്റർ അരുൺ പ്രകാശ്, ക്ഷേത്രം സെക്രട്ടറി ആർ. രാജീവ് എന്നിവർ സംസാരിച്ചു.