parliamment
ചാലക്കുടി ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോനന യോഗം ബെന്നി ബെഹനാൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി : ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ ദേശീയതക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ഊർജം പകരുന്നതാണെന്ന് ബെന്നി ബെഹനാൻ എംപി. അങ്കമാലി സിഎസ്ഐ ഹാളിൽ യു.ഡി.എഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ് അദ്ധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ എംപി, എംഎൽഎ മാരായ റോജി എം ജോൺ അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, യുഡിഎഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ, കൺവീനർ ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.