കിഴക്കമ്പലം: പട്ടിമറ്റം ചെങ്ങര മനയ്ക്കപ്പടിയിൽ രണ്ട് വീടുകളിൽ മോഷണം. ഞാറ്റിൻകാല ഹസന്റെ അടുക്കള വാതിൽ തകർത്ത് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് അരപവൻ മോതിരം കവർന്നു. അയൽവാസി ചുട്ടിമറ്റത്തിൽ മോഹനന്റെ വീടും കുത്തി തുറന്നിട്ടുണ്ട്. ഇവർ മകളുടെ വീട്ടിലായതിനാൽ നഷ്ടപ്പെട്ടത് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. വലമ്പൂരിൽ ഇടപ്പരത്തി നഗറിൽ വീട് കുത്തി തുറന്ന് കമ്പ്യൂട്ടറുകൾ മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.