y

തൃപ്പൂണിത്തുറ: യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളേയും ആദരിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ. അഖിൽ രാജ് അദ്ധ്യക്ഷനായി. ഉദയംപേരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.വി. ഗോപിദാസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രവീൺ പറയന്താനത്ത്, ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ജൂബൻ ജോൺ, ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി ടി.ആർ. രാജു, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബാരിഷ് വിശ്വനാഥ്, എ.പി. ജോൺ, ഇ.എസ്. സുജിത്ത്, വാർഡ് മെമ്പർമാരായ എം.പി.ഷൈമോൻ, ആനി ആഗസ്റ്റിൻ, നിഷ ബാബു, ബിനു ജോഷി, സ്മിത രാജേഷ് എന്നിവർ സംസാരിച്ചു.