പറവൂർ: റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ മൂന്നു പറവന്റെ വള ഉടമയെ തിരിച്ചേൽപ്പിച്ച് മാതൃകയായി. തുണ്ടിപ്പറമ്പിൽ സെൻസലാവുസ് ലോപസിനാണ് ജോലി കഴിഞ്ഞ് മടഞ്ഞിവരവേ ശനിയാഴ്ച വൈകിട്ട് ചെറിയപ്പിള്ളിക്ക് സമീപത്തെ റോഡിൽ നിന്ന് വാഹനങ്ങൾ കയറിയ നിലയിൽ വള ലഭിച്ചത്. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വാർഡ് അംഗം ലിൻസി വിൻസെന്റ് ഷെയർ ചെയ്ത പോസ്റ്റിലൂടെ ഉടമയായ ഉഷയെ കണ്ടെത്തി വള കൈമാറുകയായിരുന്നു. ചെറിയപ്പിള്ളിയിൽ ഗംഗ ഹോട്ടൽ നടത്തുന്ന ഉഷ കെ.എസ്.എഫ്.ഇ ചെറിയപ്പിള്ളി ബ്രാഞ്ചിൽ പണമടക്കാൻ പോകവേയാണ് വള നഷ്ടപ്പെട്ടത്.