മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിർമ്മല കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിജി. കെ.ജോസഫ് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫിലിം സൊസൈറ്റി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ബി. അനിൽ അദ്ധ്യക്ഷനായി. കവി എം.എൻ. രാധാകൃഷ്ണൻ പരിസ്ഥിതി കവിത അവതരിപ്പിച്ചു. വിൻസന്റ് മാളിയേക്കൽ, ചലച്ചിത്ര അക്കാഡമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ഡി. പ്രേംനാഥ്, പ്രസിഡന്റ് യു.ആർ. ബാബു, സെക്രട്ടറി തിലക് രാജ്, ട്രഷറർ എൻ.വി. പീറ്റർ, എക്സിക്യൂട്ടീവ് അംഗം സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി സംബന്ധിയായ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ മൂവാറ്റുപുഴ നിർമ്മലാ കോളേജ്, എൽദോ മാർ ബസേലിയോസ് കോളേജ് പുതുപ്പാടി, ഗവ. ടി.ടി.ഐ, ഈസ്റ്റ് ഹൈസ്കൂൾ, എസ്.എൻ ഡി.പി ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി വിവിധ വേദികളിൽ സിനിമകൾ പ്രദർശിപ്പിക്കും. ജൂൺ 30 ന് ചലച്ചിത്രോത്സവം സമാപിക്കും.