കൊച്ചി: എസ്.എൻ.ഡി.പി യോഗം 2497-ാം നമ്പർ വാലം ഇടയക്കുന്നം ശാഖയുടെ കീഴിലെ മാട്ടുമ്മൽ മേഖല ഗുരുദർശന കുടുംബയൂണിറ്റ് യോഗം നടന്നു. ശാഖാ പ്രസിഡന്റ് ലളിത പീതാംബരൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കരുവേലി പറമ്പിൽ കെ.കെ.രാമചന്ദ്രന്റെ വസതിയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി എം.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ആര്യ രാജൻ, ധന്യൻ കെ.എസ്, അജിത ശൈലേശൻ, ശില്പ അഖിൽ, രാമചന്ദ്രൻ, ശാഖാ സെക്രട്ടറി എം.വി.രവി, വൈസ് പ്രസിഡന്റ് ഐ.ശശിധരൻ എന്നിവർ പങ്കെടുത്തു.