
അങ്കമാലി: നായത്തോട് കോശ്ശാപ്പിളളി മനയിൽ പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെ മകൻ പ്രൊഫ.കെ.പി. ബാബുദാസ് (72) നിര്യാതനായി. ശ്രീ ശങ്കരാ കോളേജ് സംസ്കൃത വിഭാഗം റിട്ട. അധ്യാപകനാണ്. ശങ്കര വേദാന്തത്തിലും കഥകളി സാഹിത്യത്തിലും പാണ്ഡിത്യം. കുങ്കുമം, മാമ്മൻ മാപ്പിള തുടങ്ങിയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: തിരുവില്വാമല കുനി കുടുംബാംഗം ഡോ.ശോഭന കെ.എൻ (കാഞ്ഞൂർ വിമല ആശുപത്രി, ഫിസിഷ്യൻ) മക്കൾ : ഗൗതം, ഗായത്രി. മരുമക്കൾ: ശ്രീജ, അർജുൻ.