കൂത്താട്ടുകുളം: മുത്തോലപുരത്തെ അലുമിനിയം ഫാക്ടറിക്കെതിരെ ജനരോഷം ശക്തമാകുന്നു. മുത്തോലപുരത്ത് പ്രവർത്തിക്കുന്ന അലുമിനിയം കമ്പനിക്കെതിരെയാണ് ജനരോഷമുയരുന്നത്. നാല് വർഷമായി പ്രവർത്തിക്കുന്ന കമ്പനിയിൽനിന്നും പുറന്തള്ളുന്ന പുകയാണ് ജനജീവിതം ദുസഹമാക്കിയിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും വലിയ ശബ്ദമാണ് പുറത്തേക്ക് വരുന്നത്.
മലിനജലം പരശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്ന് പ്രദേശവാസികൾ പറഞ്ഞു. അടിയന്തരമായി വിഷയം പഠിച്ച് വേണ്ട പരിശോധകൾ നടത്തി ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും കാണിച്ച് മുത്തോലപുരം ഡിവിഷൻ ബോക്ക് പഞ്ചായത്ത് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഡോജിൻ ജോൺ പൊല്യൂഷൻ കൺട്രോൾ ബോർഡിനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. കമ്പനിയോട് ചേർന്നുള്ള ഭൂമിയിൽ അടുത്തിടെ വൻകിട പ്ലൈവുഡ് കമ്പനി പ്രവർത്തനം തുടങ്ങിയിരുന്നു. ഒന്നിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയുമാണ്. രണ്ടു കമ്പനിയുടെയും പ്രവർത്തനങ്ങളിലും പ്രദേശവാസികൾ അങ്കലാപ്പിലാണ്.