തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശ്രീ നാരായണവിജയ സമാജം ശാഖയുടെ പോഷക സംഘടനയായ ഗുരുദേവ് കുടുംബ യൂണിറ്റിന്റെ 27-ാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ശാഖാ വൈസ് പ്രസിഡന്റ് പി.സി. ബിപിൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി. ജിനുരാജ് അദ്ധ്യക്ഷനായി. ഭാരവാഹികളായി സതീശൻ വെളിയിൽ തുണ്ടുപറമ്പ് (പ്രസിഡന്റ്), സലിം കുമാർ കണ്ണാഞ്ചേരി (സെക്രട്ടറി), ജയൻ ജയനിവാസ് (വൈസ് പ്രസിഡന്റ്), ബിന്ദു രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. രാജീവ്, ജയൻ, ജി.എസ്. അശോകൻ, മധുസൂദനൻ, സൂരജ്, ജി.പി. ബാബു, കെ.ആർ. ഷിബു, സലിംകുമാർ, വി.വി. സതീശൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.