mla
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച ഹൈമാക്‌സ് ലൈറ്റിന്റെ ഉദ്ഘാടനം ഡോ. മാത്യുകഴൽനാടൻ എം.എൽ.എ നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡി​ൽ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു. 6 ലക്ഷം രൂപ ചെലവിൽ 6 ലൈറ്റുകളുടെ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. മാത്യു കുഴൽനാടൻ എം.എൽ.എയുടെ 'മഹാപഞ്ചായത്ത്' ജനസമ്പർക്ക പരിപാടിയിൽ ഓട്ടോറിക്ഷ ടാക്‌സി ഡ്രൈവർമാർ നൽകിയ പരാതികൾക്ക് ഇതോടെ പരിഹാരമാകുകയാണ്.

നിവേദനത്തിൽ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങളിൽ രണ്ടെണ്ണത്തിന് ശാശ്വത പരിഹാരമായതിൽ സന്തോഷം ഉണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു . ഹൈമാക്‌സ് ലൈറ്റും, ബസ് സ്റ്റാന്റിലെ മൂത്രപ്പുര ഉപയോഗപ്രദമാക്കുന്നതിനും, കെ.എസ്.ആർ.ടി.സിയിലെ പെട്രോൾ പമ്പിൽ നിന്നും പുറത്തേക്ക് പെട്രോൾ ലഭ്യമാകുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണം എന്നതായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ.

ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. മൂത്രപ്പുര ഒഴികെ മറ്റു രണ്ട് പ്രശ്നങ്ങളും പരി​ഹരി​ച്ചെന്നും കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ആവശ്യങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും നാല് കോടി രൂപ കൈമാറുകയാണെന്നും ഇതോടെ മൂന്നാമത്തെ ആവശ്യത്തിനും പരിഹാരം ഉണ്ടാകുമെന്നും എം.എൽ.എ ഉദ്ഘാടന യോഗത്തിൽ പറഞ്ഞു.

മുൻസിപ്പൽ ചെയർമാൻ പി പി എൽദോസ് അദ്ധ്യക്ഷത വഹിച്ചു. കെ എം സലിം, ജോസ് കുര്യാക്കോസ്, അമൽ ബാബു ,അസംബീഗം, ബിന്ദു ജയൻ, വിനോ കെ. ചെറിയാന്‍, അജി സാജു , പി.പി. ജോളി, ഷഫാൻ വി.എസ്, എം. സി. വിനയൻ, സുഭാഷ് കടയ്‌ക്കോട്, കെ .എം. അബ്ദുല്‍ സലാം, സാബു പി. വാഴയിൽ, സി.ടി ജോയി എന്നിവർ സംസാരിച്ചു.