
തൃപ്പൂണിത്തുറ: തെക്കുംഭാഗം പനക്കൽ ശാഖയിലും നടമശാഖയിലും നടത്തിയ അയ്യങ്കാളിയുടെ 83-ാം ചരമദിന അനുസ്മരണം ഏരിയാ യൂണിയൻ സെക്രട്ടറി എ.വി. ബൈജു ഉദ്ഘാടനം ചെയ്തു. പനയ്ക്കൽ ശാഖയിൽ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. നടമ ശാഖയിൽ ശാഖാ പ്രസിഡന്റ് എം.എ. മുരളി അദ്ധ്യക്ഷനായി. കെ.എ.ജോഷി, തോപ്പിൽ ദാമോദരൻ, കെ.വി. ഷാജി, ടി. രമേശൻ, പി.എം. ബിനീഷ്, പി.വി. തിലകൻ, ടി.വി. സജീഷ് എന്നിവർ സംസാരിച്ചു.