
തൃപ്പൂണിത്തുറ: പൾസ് ഒഫ് തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്സ്, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ തൃപ്പൂണിത്തുറ തെക്കുംഭാഗം കല്ലുവെച്ചകാട് ദ്വീപിൽ കരുണൻ-മഞ്ജു ദമ്പതികൾക്ക് വീട് നിർമ്മിച്ചു നൽകി. പത്തുലക്ഷം രൂപ മുടക്കിലാണ് വീട് നിർമ്മിച്ചത്. ഇ.വി.എം ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി സാബു ജോണി, ദിവ്യാ സാബു, കൊച്ചി സിറ്റി എ.സി.പി പി. രാജ്‌കുമാർ, പൾസ് ഒഫ് തൃപ്പൂണിത്തുറ ചെയർമാൻ പ്രകാശ് അയ്യർ, സെക്രട്ടറി എം.എം. മോഹനൻ, ട്രഷറർ ജെയിംസ് മാത്യു, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്സ് പ്രസിഡന്റ് ഡോ. ഫെസി ലൂയിസ്, സെക്രട്ടറി വിജു എബ്രഹാം, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് സുമൻ ശ്രീധർ എന്നിവർ പങ്കെടുത്തു.