കൂത്താട്ടുകുളം:എസ്. എൻ.ഡി.പി യോഗം കൂത്താട്ടുകുളം 224-ാം നമ്പർ ശാഖയുടെ കീഴിലുള്ള വെളിയന്നൂർ ഈസ്റ്റ് കുടുംബയോഗം മുണ്ട്പ്ലാക്കിൽ കുഞ്ഞപ്പന്റെ ഭവനത്തിൽ നടന്നു. കുടുംബയോഗം ചെയർമാൻ കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് ഡി. സാജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തിലോത്തമ ജോസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബയോഗം കൺവീനർ അനിൽകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ വി.എൻ.രാജപ്പൻ എൻ.എം.ഷിജു വി.ജെ.ശശിധരൻ ജ്യോതി അനില്‍ വനിതസംഘം പ്രസിഡന്റ് മായ അനിൽ ശശി പിണ്ടിക്കാനായിൽ എന്നിവർ സംസാരിച്ചു. എസ്.എസ്. എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവാർഡുകളും മറ്റു കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.