
തൃപ്പൂണിത്തുറ: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച ഹൈബി ഈഡൻ എം.പിക്ക് കോൺഗ്രസ് ഉദയംപേരൂർ സൗത്ത് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. കണ്ടനാട് കവലയിൽ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി ജംഗ്ഷൻ, കൊച്ചുപള്ളി, ചക്കുകുളം, പുത്തൻകാവ്, പൂത്തോട്ട, പുളിയൻമാക്കിൽ, തെക്കൻ പറവൂർ, ശ്രാക്കാട്, മുതിരപ്പറമ്പ്, പനച്ചിക്കൽ, കുറുപ്പശ്ശേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഹൈബി സ്വീകരണം ഏറ്റുവാങ്ങി. ഡി.സി.സി സെക്രട്ടറി രാജു പി.നായർ, മണ്ഡലം പ്രസിഡന്റ് റ്റി.വി. ഗോപിദാസ്, ജൂബൻ ജോൺ, എം.പി. ഷൈമോൻ, സാജു പൊങ്ങലായി, ബാരിഷ് വിശ്വനാഥ്, സി.പി.സുനിൽകുമാർ, ഇ.എസ്. ജയകുമാർ, റ്റി.ആർ. രാജു, സി.ആർ. അഖിൽ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.