cng

കൊച്ചി: സി.എൻ.ജി വിതരണ മേഖലയിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റി വച്ചു. കേരളാ പ്രദേശ് പെട്രോളിയം, ഗ്യാസ് മസ്ദൂർ സംഘം ( ബി.എം.എസ്) എന്നിവർ ഇന്ന് നടത്താനിരുന്ന പണിമുടക്കാണ് മാറ്റിവച്ചത്. ജില്ലാ ലേബർ ഓഫീസറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളായ ശമ്പള വർദ്ധനവ്, ബോണസ്, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കൽ തുടങ്ങിയവയിൽ ധാരണയായതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവച്ചത്. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി.വി റെജി, റോബിൻ മത്തായി, വി.ഡി ഡെയ്‌സൺ, എൻ. ദിനേശ് എന്നിവരും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ശശി പ്രകാശ്, നൗഫൽ, നിശാൽ, സിനാജ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.