
കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളിൽ കേരള ഹിന്ദി പ്രചാര സഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയുടെ സർട്ടിഫിക്കറ്റുകളും അവാർഡുകളും ഏറ്റവും കൂടുതൽ വിജയം നേടിയ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കുള്ള പ്രത്യേക പുരസ്‌കാര സമർപ്പണ സമ്മേളനം ഇന്ന് രാവിലെ 10ന് എളമക്കര ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ നടക്കും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. കേരള ഹിന്ദി പ്രചാര സഭാ സെക്രട്ടറി അഡ്വ. ബി. മധു അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാവ് ടി.സി. റഫീഖ് ചൊക്ലി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. നാസർ, ഭവൻസ് വിദ്യാമന്ദിർ ഡയറക്ടർ ഇ. രാമൻകുട്ടി, പ്രിൻസിപ്പൽ വി.കെ. മിനി, ഹിന്ദി പ്രചാരകൻ കെ.എൻ. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.