flight

കൊച്ചി: പ്രവാസികളെ പിഴിഞ്ഞ് അനിയന്ത്രിത വിമാനയാത്രാക്കൂലി ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡുവിന് നിവേദനം നൽകി. എയർസേവാ പോർട്ടൽ കൂടുതൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നിവേദനങ്ങളും ഹർജികളും മുമ്പ് നൽകിയിരുന്നെങ്കിലും വിമാനക്കൂലി നിർണയത്തിൽ ഇടപെടില്ലെന്നും വിമാനയാത്രക്കൂലി കമ്പോളശക്തികൾ നിർണയിക്കുമെന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചത്. ഇതിൽ മാറ്റമുണ്ടാക്കണമെന്ന് സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എയർസേവാ പോർട്ടൽ കാര്യക്ഷമമാക്കണം. ഗൾഫ് മേഖലയിൽ അവധിക്കാലത്ത് വിമാനക്കൂലി വർദ്ധിക്കുന്നത് പ്രവാസികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതായി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.