nidhi

കൊച്ചി: വിശ്വകർമ്മ സൗഹൃദനിധിയുടെ മൂന്നാം വാർഷികവും നൂറാം ഗുണഭോക്താവിന്റെ പ്രഖ്യാപനവും ചെങ്ങന്നൂരിൽ ആഘോഷിച്ചു. സ്വാമി സാധു കൃഷ്ണാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്വാമി വിശ്വാനന്ദ സരസ്വതി, ഷാജി ആര്യമംഗലം, റജി ചന്ദ്രൻ, ബാബു മാന്നാർ, പി.യു. മോഹനൻ, ജ്യോതികുമാർ വെഞ്ഞാറമൂട്, മണിക്കുട്ടൻ തോട്ടുങ്കൽ, വി. രാജേന്ദ്രൻ, ശശികുമാർ ചെങ്ങന്നൂർ, ബിനു പുള്ളുവേലിക്കൽ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിശ്വകർമ്മജരെ ആദരിച്ചു. വിദ്യാഭ്യാസമേഖലയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സൗഹൃദനിധിയിലെ അംഗങ്ങൾ ഒരുദിവസം കുറഞ്ഞത് ഒരുരൂപ വീതം മാറ്റിവച്ച് മാസത്തിൽ മൂന്നുപേർക്ക് വീതം നേരിട്ട് സഹായം നൽകുന്നതാണ് സൗഹൃദനിധി പദ്ധതി.