siva

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ കദളീവനം പദ്ധതി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ കദളിവാഴത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിലേക്ക് നിവേദ്യത്തിലേക്കാവശ്യമായ കദളിപ്പഴം ക്ഷേത്രഭൂമിയിൽ തന്നെ കൃഷി ചെയ്യുന്ന പദ്ധതിക്ക് എറണാകുളത്തപ്പൻ മൈതാനിയിലാണ് കൃഷിയിടം ഒരുക്കിയത്.
ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം.ജി. യഹുലദാസ്, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.