മൂവാറ്റുപുഴ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ വായനാ വാരത്തിന്റെ ഭാഗമായി വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാ സൗഭഗം സംഘടിപ്പിക്കും. 22ന് രാവിലെ 10ന് സ്‌കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എഴുത്തുകാരൻ പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയാകും. ദിനപത്രങ്ങളുടെ മുഖപ്രസംഗം അടിസ്ഥാനമാക്കി നടത്തുന്ന ആസ്വാദനക്കുറിപ്പ് രചനയിൽ വിജയികളാകുന്നവർക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്യും.