domestic-workers

കൊച്ചി: നാഷണൽ ഡൊമസ്റ്റിക് വർക്കേഴ്‌സ് മൂവ്‌മെന്റും കേരള ഡൊമസ്റ്റിക് വർക്കേഴ്‌സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ഹോളിക്രോസ് സൗത്ത് ഇന്ത്യൻ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സൂപ്പരിയർ സിസ്റ്റർ ജോസിയ കൂനംപാറയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോ ഓർഡിനേറ്റർ സിസ്റ്റർ പ്രശാന്തി, വരാപ്പുഴ അതിരൂപത ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. മാത്യു സോജൻ മാളിയേക്കൽ, വനിതാ സെൽ സി.ഐ റോസി, കെ.ഡി.ഡബ്ല്യു.യു സ്റ്റേറ്റ് പ്രസിഡന്റ് ഷൈനി പത്രോസ്, എൻ.ഡി.ഡബ്ല്യു.എം ജില്ലാ കോ ഓർഡിനേറ്റർ ഷെറിൻ ബാബു, ജില്ലാ സെക്രട്ടറി ഷൈലജ, ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ്ക എന്നിവർ സംസാരിച്ചു.