education
സ്പെഷ്യൽ ട്രെയിനിംങ് സെന്റർ പായിപ്ര സർക്കാർ യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ:അന്യ സംസ്ഥാന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി മൂവാറ്റുപുഴ ഉപജില്ലയിൽ ആരംഭിച്ച സ്പെഷ്യൽ ട്രെയിനിംഗ് സെന്ററുകളുടെ പ്രവർത്തനോദ്ഘാടനം പായിപ്ര സർക്കാർ യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് നിർവഹിച്ചു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. ഉപജില്ലയിൽ ഗവ. യു.പി സ്കൂൾ മുളവൂർ, ഗവ.യുപി സ്കൂൾ,പായിപ്ര, ടൗൺ യു.പി സ്കൂൾ മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് നിലവിൽ സ്പെഷ്യൽ ട്രെയിനിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഓരോ സെന്ററുകളിലും പ്രത്യേകം എഡ്യുക്കേഷണൽ വാളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ഹെഡ്മിസ്ട്രസ് വി.എ റഹീമ ബീവി, സി.ആർ.സി കോഓഡിനേറ്റർമാരായ ആതിര ശശി, അഹല്യ മോൾ, തുളസി എം.ജെ, നിധി ചെല്ലപ്പൻ, സ്പെഷ്യൽ എഡ്യുക്കേറ്റർ രാഖി ടി.ആർ, കെ.എം നൗഫൽ, അമ്പിളി എ.കെ എന്നിവർ സംസാരിച്ചു.