അങ്കമാലി: സി​റോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പൂത്തുർ എന്നിവർ ഒപ്പുവച്ച് പുറത്തറിക്കിയ സഭാ സർക്കുലർ എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ വായിക്കാതി​രിക്കുകയും അഗ്നിക്ക് ഇരയാക്കുകയും ചെയ്തവരെ സഭാപരമായും നിയമപരമായും ശിക്ഷ നടപടികൾക്ക് ഇന്ന് നടക്കുന്ന ഓൺലൈൻ സിനഡിൽ മെത്രാൻ മാർ തയ്യറാകണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത കോഓർഡിനേഷൻ കമ്മിറ്റി സഭ അധികാരികളെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. സി. എൻ എ കോ-ഓർഡിനേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ്, ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ , ഷൈബി പാപ്പച്ചൻ, ആൻ്റണി മേയ്ക്കാംതുരുത്തിൽ എം.എ. ജോർജ്, ഡേവീസ് ചൂരമന, ഷിജു സെബാസ്റ്റ്യൻ, ബിജു നെറ്റിക്കാടൻ, ജോണി പിടിയത്ത് എന്നിവരുടെ നേതൃതത്തിലുള്ള സംഘമാണ് സഭ അധികാരികളെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.