കൊച്ചി: കെ.എ.സ്.ആർ.ടി.സി എറണാകുളം ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേശ്കുമാർ ഉറപ്പ് നൽകിയതായി കേരള കോൺൺഗ്രസ് (ബി) എറണാകുളം ജില്ലാ സെക്രട്ടറി വി.ടി. വിനീത് അറിയിച്ചു. കെ.എസ്.ആർ.ടി.സി എറണാകുളം സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വി.ടി. വിനീത് നൽകിയ നിവേദനത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. ജൂൺ 22ന് ഗതാഗത വകുപ്പ് മന്ത്രി സ്റ്റാൻഡ് സന്ദർശിക്കുമെന്നും വി.ടി. വിനീത് അറിയിച്ചു. പാർട്ടി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് ജോബി വർഗീസ്, മരിയ വിൻസെന്റ്, ഡോ. പി.എസ്. ആഷിത, ജെൽസൺ ഡീസൽവ, അജേഷ് കുമാർ, മുരളി, മുഹമ്മദ് ഷാഫി, ആർ. രാഹുൽ എന്നിവർ സ്റ്റാൻഡ് സന്ദർശിച്ചു
.