പറവൂർ: സ്കൂളുകളിൽ മിൽമ ഉല്പന്നങ്ങൾ ലഭിക്കുന്ന മിൽമ@ സ്കൂൾ പദ്ധതി മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. എച്ച്. എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷ വഹിച്ചു. സഭ സെക്രട്ടറി ഡി. സുനിൽകുമാർ, മാനേജർ കെ.ജി. പ്രദീപ്, പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല, സ്റ്റാഫ് സെക്രട്ടറി ജോസ് കെ. ജേക്കബ് എന്നിവർ സംസാരിച്ചു.
------------------------------------------------------------
അനുരൂപയ്ക്ക് മിൽമയുടെ സമ്മാനം
വീട്ടിലെ പശുവളർത്തൽ അഭിമാനത്തോടെ പറഞ്ഞ അനുരൂപയ്ക്ക് സമ്മാനം. മിൽമ ഉല്പന്നങ്ങൾ സ്കൂളുകളിൽ ലഭ്യമാക്കുന്ന മിൽമ @ സ്കൂൾ പദ്ധതി ഉദ്ഘാടന സമ്മേളനത്തിൽ മേഖല ചെയർമാൻ എം.ടി. ജയൻ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി അനുരൂപ സുനിൽ വീട്ടിലെ പശുവളർത്തനെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചത്. വീട്ടിലെ പശുവളർത്തൽ അഭിമാനത്തോടെ പറഞ്ഞ അനുരൂപക്ക് മിൽമ മേഖല ചെയർമാൻ എം.ടി. ജയൻ സമ്മാനം നൽകി അനുമോദിച്ചു.