 
കിഴക്കമ്പലം: കിറ്റെക്സ് ഗാർമെന്റ്സ് പ്രോസസിംഗ് യൂണിറ്റിന്റെ പാർക്കിംഗ് ഏരിയയിൽനിന്ന് രണ്ട് ബൈക്കുകൾ മോഷ്ടിച്ച തൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ അഭിജിത്ത് (19), പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാഭവനിൽ വിഷ്ണു (22) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും കുന്നത്തുനാട് പൊലീസ് പിടികൂടി. കഴിഞ്ഞ 17ന് പുലർച്ചെയാണ് മോഷണം. അഭിജിത്ത് ഒറ്റപ്പാലം, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ്.
 
പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എസ്.ഐ എൻ.കെ. ജേക്കബ് എ.എസ്.ഐമാരായ എം.ജി. സജീവ്, പി.എസ്. കുര്യാക്കോസ്, സീനിയർ സി.പി.ഒ വർഗീസ് ടി. വേണാട്ട്, സി.പി.ഒമാരായ ഒ.എസ്. ബിബിൻരാജ്, മിഥുൻ മോഹൻ, ജോഷി മാത്യു, എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.