ഏലൂർ: കിഴക്കുംഭാഗം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും 16-ാമത് ഭാഗവത സപ്താഹയജ്ഞവും ഇന്നാരംഭിക്കും. കൊളുത്തൂർ പുരുഷോത്തമനാണ് യജ്ഞാചാര്യൻ.
ഇന്നു രാവിലെ 7.45ന് വലിയ ഗുരുതി, വൈകിട്ട് 6.30ന് നിറമാല, ചുറ്റുവിളക്ക്.
നാളെ രാവിലെ എട്ടിന് പ്രതിഷ്ഠാദിന ചടങ്ങുകൾ, തുടർന്ന് കലശം ആടൽ, 9.30ന് പൂമൂടൽ, വൈകിട്ട് 6.30ന് നിറമാല ചുറ്റുവിളക്ക്. വൈകിട്ട് 6.45ന് ഭാഗവത സപ്താഹ മണ്ഡപത്തിലേക്ക് ക്ഷേത്രം കോവിലിൽ നിന്ന് വിഗ്രഹ ഘോഷയാത്ര. വൈകിട്ട് 6.45ന് യജ്ഞ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മാവലശേരി നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. ഏഴിന് ഭാഗവത മാഹാത്മ്യ പ്രഭാഷണം.
21ന് രാവിലെ ആറിന് പാരായണം.
22ന് രാവിലെ ആറിന് പാരായണം. വൈകിട്ട് ഏഴിന് പ്രഭാഷണം.
23ന് രാവിലെ ആറിന് പാരായണം, വൈകിട്ട് 6.30ന് ദീപാരാധന.
24ന് രാവിലെ ആറിന് പാരായണം, വൈകിട്ട് ഏഴിന് പ്രഭാഷണം. വൈകിട്ട് ഏഴിന് ഉണ്ണിയൂട്ട്.
25ന് രാവിലെ ആറിന് പാരായണം, രുഗ്മണി സ്വയംവരം, തിരുവാതിരകളി, വൈകിട്ട് ഏഴിന് ദീപാരാധന.
26ന് രാവിലെ ആറിന് പാരായണം, വൈകിട്ട് ഏഴിന് പ്രഭാഷണം, സർവൈശ്വര്യ പൂജ.
27ന് രാവിലെ ആറിന് പാരായണം, 12.45ന് സംഗീതാർച്ചന.
29ന് രാവിലെ ഒമ്പതിന് മുത്തപ്പന് കലശം.