grandappura
ഉദയംപേരൂർ വീട്ടുമുറ്റത്തെ ഗ്രന്ഥപ്പുരയ്ക്ക് യു.എ.ഇ യിലെ വായനാമുറ്റം പ്രവർത്തകരുടെവക ഉപഹാരം യു.എ.ഇ വായനാമുറ്റം പ്രതിനിധി ഷാഫി കുറൈഷി കൈമാറുന്നു

ഉദയംപേരൂർ: വായനാമുറ്റം വീട്ടുമുറ്റത്തെ ഗ്രന്ഥപ്പുരയുടെ കീഴിൽ പ്രവർത്തിക്കുന്ന 'പ്രതിധ്വനി 2024' വനിതാ കൂട്ടായ്മ യോഗം സംഘടിപ്പിച്ചു. എഴുത്തുകാരി എം.എസ്. സ്വപ്ന ഉദ്ഘാടനം ചെയ്തു. പ്രവീണ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യു.എ.ഇ യിലുള്ള ഉദയംപേരൂർ സ്വദേശികളുടെ വക ഉപഹാരവും സംഭാവനയും യു.എ.ഇ വായനാമുറ്റം പ്രതിനിധി ഷാഫി കുറൈഷി ഗ്രന്ഥപ്പുര ഭാരവാഹികൾക്ക് കൈമാറി. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാപക്ഷാചരണം സംഘടിപ്പിക്കുവാനും വനിത കൂട്ടായ്മ തീരുമാനിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ, രഞ്ജിനി നന്ദകുമാർ സിനിജ വിഷാദ്, സൗമ്യ മനു, എം.കെ. സൗമ്യ, ശിവാനി, തുടങ്ങിയവർ സംസാരിച്ചു.