പറവൂർ: പറവൂർ നഗരസഭ ഓഫീസ് പരിസരത്തും പ്രധാന ഓഫീസുകളും സി.സി ടിവി ക്യാമറ സ്ഥാപിച്ചു. റവന്യൂ, ആരോഗ വിഭാഗം എന്നീ സെക്ഷൻ ഓഫീസുകളിലും നഗരസഭയുടെ പ്രവേശന കവാടം, പാർക്കിംഗ് ഏരിയ എന്നിവടങ്ങളിലായി പതിനൊന്ന് ക്യാമറകളാണുള്ളത്. 2.75 ലക്ഷം രൂപ ചെലവിൽ കെൽട്രോണാണ് ക്യാമറ സ്ഥാപിച്ചത്. നേരത്തെ മൂന്ന് ക്യാമറകൾ പ്രവേശന കവാടത്തിലുണ്ടായിരുന്നു. ഇത് വർഷങ്ങളായി പ്രവർത്തിച്ചിരുന്നില്ല.

നഗരസഭയ്ക്കുള്ളിൽ അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങളി​ൽ ക്യാമറയില്ലത്തതിനാൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുറിയിലെ കസേര കുത്തികീറിയതും സ്ത്രീയുടെ മാലപൊട്ടി​ച്ചതും ജീവനക്കാരന്റെ ബൈക്ക് മോഷണം പോയതുമുൾപ്പടെ സംഭവങ്ങളുണ്ടായി. ക്യാമറയില്ലത്തതിനാൽ വലിയ വിമർശനമാണ് നഗരസഭ ഭരണാധികാരികൾക്ക് കേൾക്കേണ്ടിവന്നത്.