തൃപ്പൂണിത്തുറ: റെയിൽവേ -മെട്രോ പരിസരങ്ങളിൽ തുടർച്ചയായുള്ള വെള്ളക്കെട്ടിന് അധികാരികൾ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10 മണി മുതൽ തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷനു മുന്നിലും 21ന് രാവിലെ 10 മണി മുതൽ കൊച്ചി മെട്രോ ആസ്ഥാനത്തും തൃപ്പൂണിത്തുറ നഗരസഭാംഗങ്ങൾ സത്യഗ്രഹ സമരം സംഘടിപ്പിക്കും. നഗരസഭാ ചെയർപേഴ്സൻ രമ സന്തോഷ് നേതൃത്വം നൽകും. റെയിൽവേ, മെട്രോ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ, സതേൺ റെയിൽവേ എന്നിവർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.