നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ബ്ലൂടൂത്തിന്റെ സ്പീക്കറുകൾക്കിടയിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 84 ലക്ഷത്തിലേറെ രൂപയുടെ അനധികൃത സ്വർണം എയർ കസ്റ്രംസ് പിടികൂടി.

ബഹ്റിനിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരൻ കോഴിക്കോട് സ്വദേശി നൗഷാദിൽനിന്നാണ്‌ സ്വർണം പിടികൂടിയത്. ഇയാളുടെ ബാഗേജ് സ്‌കാൻ ചെയ്തപ്പോൾ അതിനകത്ത് സ്വർണമുള്ളതായി സംശയമുണ്ടായി. തുടർന്നുള്ള പരിശോധനയിലാണ് ബ്ലൂട്രൂത്ത് സ്പീക്കറിൽ രണ്ട് കഷണങ്ങളാക്കി 1350 ഗ്രാം സ്വർണം ഘടിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തിയത്‌.