
തെക്കൻ പറവൂർ : എസ്.എൻ.ഡി.പി യോഗം 200-ാം നമ്പർ ശാഖാ പോഷക സംഘടനയായ എ .എസ് പ്രതാപ് സിംഗ് സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. മഹേശ്വരി സത്യവ്രദന്റെ വസതിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അജീഷ് ശാസ്താംപറമ്പിൽ, വൈസ് പ്രസിഡന്റ് ഇ .കെ അജീഷ് , കെ .എസ്. ശോഭൻ, പ്രസീദ് വെണ്ണി കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു