വൈപ്പിൻ: ഗോശ്രീ ദ്വീപുകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജിഡയുടെ സഹകരണത്തോടെ പ്രാദേശികമായി നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിക്ക് കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. നവകേരളം കർമ്മ പദ്ധതിയുടെ സാങ്കേതിക സഹായത്തോടെ പള്ളിപ്പുറം ,കുഴുപ്പിള്ളി എടവനക്കാട്, നായരമ്പലം, ഞാറക്കൽ ,എളങ്കുന്നപ്പുഴ, മുളവുകാട് , കടമക്കുടി ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി​ നടപ്പിലാക്കുന്നത്.

ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്‌കരണം, പച്ചത്തുരുത്തുകളുടെ വ്യാപനം ,എനർജി ഓഡിററിങ്ങ്, ഹരിത ചട്ടങ്ങൾ പാലിക്കൽ, ജലബജറ്റിങ്ങ്, ഓഫീസുകൾ സമ്പൂർണ ഡിജിറ്റിലൈസ് ചെയ്യൽ, ഹരിതവിദ്യാലയങ്ങൾ, ജൈവ വൈവിധ്യ സംരക്ഷണം എന്നിവ ജനകീയമാക്കി പരിപാലിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ഉദ്ഘാടനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻഎം. എൽ. എ.നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ജിഡ സെക്രട്ടറി രഘു രാമൻ വിശദീകരണം നടത്തി. നവകേരളം കർമ്മപദ്ധതി ജില്ലാ കോഓഡിനേറ്റർ എം. രഞ്ജിനി, ശാസ്ത്രസാഹിത്യപരിഷത്ത് മുൻ പ്രസിഡന്റ് പ്രൊഫ. പി.കെ. രവീന്ദ്രൻ, പരിസ്ഥിതി പ്രവർത്തകൻ ഐ. ബി. മനോജ്, കില ബ്ലോക്ക് കോ ഓഡിനേറ്റർ എം. സി. പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് വികസനം ചെയർമാൻ ഇ.കെ ജയൻ, എടവനക്കാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സാബു, മുളവുകാട് ആരോഗ്യം വിദ്യാഭ്യാസ ചെയർ പേഴ്‌സ്ൺ ഒ. ജി. സൈന, കുഴുപ്പിള്ളി വികസനം ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ,നവകേരളം കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ,പി. ജി. മനോഹരൻ, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് . നിബിൻ, നവകേരളം കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ എം. കെ. ദേവരാജൻ എന്നിവർ സംസാരിച്ചു.