മട്ടാഞ്ചേരി: ചെമ്മീൻസ് വാട്ടർ അതോറിട്ടിക്ക് സമീപത്തെ നോനച്ചാൽ തോട് പൂർവ സ്ഥിതിയിലാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. തോട് കയ്യേറ്റം നടത്തിയതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണെന്ന് പ്രദേശവാസികളും എസ്. ഡി.പി.ഐ ഭാരവാഹികളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ അധികൃതരും റവന്യൂ അധികൃതരും ഈ വിഷയത്തിൽ അനാസ്ഥയാണ് കാണിക്കുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടിനാൽ വലിയ ദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്. വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം നടത്തും. നവാസ് കല്ലറക്കൽ, പി.എ മനാഫ്, റിനി സാമുവേൽ, മിനി ഫെലിക്സ്, റോഷ്നി റസീഫ്, കുഞ്ഞുമോൾ സ്റ്റീഫൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.