കൊച്ചി: എസ്.എൻ.ഡി.പി. യോഗം വൈറ്റില ശാഖയിലെ ഗുരുചൈതന്യ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പേപ്പർബാഗ് നിർമ്മാണത്തെയും സ്ക്രീൻ പ്രിന്റിംഗിനെയും കുറിച്ച് ഏകദിന ക്ലാസ് സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ലത ഹരി ക്ലാസിന് നേതൃത്വം നല്കി.ശാഖാ സെക്രട്ടറി ടി.പി.അജികുമാർ, കുടുംബ യൂണിറ്റ്കൺവീനർ പ്രവിത,രാജി സത്യാനന്ദൻ,വനിത സംഘം സെക്രട്ടറി സന്ധ്യ സതീശൻ ,ഹരി ,ദാസൻ,എന്നിവർ സംസാരിച്ചു