ആലുവ: വയോധികയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ആലുവ എടത്തല എൻ.എ.ഡി ശിവഗിരി ഭാഗത്ത് പേരേക്കാട്ടിൽ വീട്ടിൽ സാജു (53), മകൻ അഭിജിത്ത് (അഭി - 20), താന്തോന്നിമുഗൾ വീട്ടിൽ പങ്കജാക്ഷൻ (55), മക്കളായ അഭയ് (അഭി - 20), അക്ഷയ് (22) എന്നിവരെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 15ന് രാത്രി 11ന് എടത്തല എൻ.എ.ഡി ഭാഗത്തുള്ള മൂലേക്കാട് വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെയും മകനെയും ദേഹോപദ്രവം ഏല്പിക്കുകയായിരുന്നു. അന്വേഷണത്തിന് ഇൻസ്‌പെക്ടർ കെ.ബി.ഹരികൃഷ്ണൻ, എസ്.ഐ എം.യു. അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.