y
ഷാജി

തൃപ്പൂണിത്തുറ: ഉദയംപേരൂരിൽനിന്ന് കായലിൽ മത്സ്യബന്ധനത്തിനുപോയ തെക്കൻപറവൂർ കളരിപ്പറമ്പിൽ കെ.പി. ഷാജിയെ (69) വള്ളം മറിഞ്ഞ് കാണാതായി. ഇന്നലെ രാവിലെ ആളില്ലാതെ മറിഞ്ഞനിലയിൽ ചാത്തമ്മ ഭാഗത്ത് ഷാജിയുടെ വള്ളം കണ്ടെത്തുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഷാജി മത്സ്യബന്ധനത്തിന് പോയത്. ഗാന്ധിനഗറിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സ്കൂബ ടീമും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.