പള്ളുരുത്തി: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശ്രീ നാരായണ സമിതി ഹാളിൽ നടത്തിയ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ . ശ്രീജിത്ത് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും പഠനോപകരണങ്ങളും നൽകി. മുൻ കൗൺസിലർ ഗീതാ പ്രഭാകരൻ ഭദ്രദീപം തെളിയിച്ചു. ഒ.കെ. പ്രകാശൻ, രവീന്ദ്രൻ, ടി.സി. സമീഹ, കാഥികൻ പള്ളരുത്തി രാമചന്ദ്രൻ, ദീപംവത്സൻ, എം.എം.സലിം, പി.എസ്. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.