
കൊച്ചി: അലക്സയുമായി പൊരുത്തപ്പെടുന്ന സ്മാർട്ട് ഹോം ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ. അലക്സ സ്മാർട്ട് ഹോം ഡേയ്സിൽ ജൂൺ 21 വരെ വൻ ഇളവുകളോടെ ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് ചെയ്യാം.
അലക്‌സ എക്കോ സ്മാർട്ട് സ്പീക്കറുകൾ, അലക്‌സ സ്മാർട്ട് ഹോം കോംബോകൾ, ഫിലിപ്സ്, ഡൈസൻ, എം.ഐ, പാനസോണിക്, ക്യൂബോ, വിപ്രോ, ആറ്റംബർഗ്, സിപി പ്ലസ്, ടിപിലിങ്ക്, ഹോംമേറ്റ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള 1200ലധികം അലക്സ അനുയോജ്യ സ്മാർട്ട് ഹോം ഉപകരണങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും.