കൊച്ചി; മൊബൈൽ ഫോൺ മോഷണം നടത്തിയ പ്രതിയെ എറണാകുളം ടൗൺ സൗത്ത് പൊലിസ് പിടികൂടി. കച്ചേരിപ്പടി സ്വദേശി സലാം (45) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 15ന് എളംകുളം സ്വദേശിയുടെ 14,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പ്രതി എളംകുളം ജംഗ്ഷന് സമീപമുള്ള ബജികടയിൽ വച്ച് മോഷ്ടിച്ചെന്നായിരുന്നു പരാതി. നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായ സലാം.