kothamangalam
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡ് വിതരണം ടി.വി.ജെ സ്കൂൾ മാനേജർ ബേസിൽ പാറേക്കുടി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ടി.വി.ജെ സ്കൂൾ മാനേജർ ബേസിൽ പാറേക്കുടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എ. സിബി അദ്ധ്യക്ഷനായി. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ പഠനോപകരണ വിതരണം നടത്തി. ജോഷി പൊട്ടയ്ക്കൽ, ഫിലോമിന ജോർജ്, പി.കെ. തങ്കമ്മ, ലിസി പൗലോസ്, ബീന ബേബി, രാജമ്മ രാജൻ, ഷിജി അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.